മാഹിയില്‍ അനധികൃത കെട്ടിടങ്ങള്‍ പള്ളികളായി മാറുന്നു

Thursday 21 June 2018 9:29 pm IST

 

മാഹി: മാഹിയില്‍ അനധികൃത കെട്ടിടങ്ങള്‍ മുസ്ലീം പള്ളികളായി മാറുന്നതായി പരാതി. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച മാഹി കോളജ് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള ഡയാലിസിസ് സെന്റര്‍ എല്ലാവിധ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി രാജ്യവിരുദ്ധ ശക്തികളുടെയും വിധ്വംസക പ്രവര്‍ത്തകരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ഡയാലിസ്സ് സെന്ററിന്റെ പേരില്‍ തുറന്ന് പ്രവര്‍ത്തിച്ച കെട്ടിടം പള്ളിയായി മാറിയിട്ട് മാസങ്ങളായി. മാഹിയിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരത്തില്‍ അനധികൃത കെട്ടിടങ്ങള്‍ ആരാധനാ കേന്ദ്രങ്ങളായി മാറുന്നത്. കോളജ് ഗ്രൗണ്ടില്‍ നിന്നും പള്ളിക്കെട്ടിടത്തിലേക്ക് അനധികൃതമായി പാസ്സേജ് നിര്‍മ്മിച്ചപ്പോള്‍ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഇതിന്‍മേല്‍ യാതൊരു നടപടിയും മാഹിയിലെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടില്ല. മുന്ന് സെന്റ് ഭൂമിയില്‍ ഒരു കൂരപണിയാന്‍ പാവങ്ങളോട് കര്‍ശ്ശന നിയമങ്ങള്‍ പറയുന്ന ടൗണ്‍ പ്ലാനിംഗ് ഓഫീസിന്റെ മൂക്കിന് താഴെയാണ് ഇത്തരത്തില്‍ അനധികൃത കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് മാഹി പ്രഖണ്ഡ് കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ മതില്‍ തകര്‍ന്ന് സ്‌കൂള്‍ മുറ്റത്ത് വീണെങ്കിലും ഭാഗ്യംകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്. കാരുണ്യ പ്രവര്‍ത്തനത്തിന്റെയും മദ്രസകളുടെയും പേരില്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നുവരികയും പിന്നീട് ആരാധനാലയങ്ങളായി മാറുകയും ചെയ്യുന്ന കാഴ്ച മാഹിയില്‍ വര്‍ദ്ധിച്ചുവരികയാണ്. മാഹിയിലെ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്നും പരാതിയുണ്ട്. ഇത്തരത്തിലുള്ള അനധികൃത പള്ളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിഎച്ച്പി മാഹി പ്രഖണ്ഡ് കമ്മറ്റി ആവശ്യപ്പെട്ടു. ഡി.ദിനേശന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സംഘടനാ സെക്രട്ടറി ടി.രാഘവന്‍, സഹസംഘടനാ സെക്രട്ടറി ടി.വി.പ്രേമന്‍, ബാലകൃഷ്ണന്‍ കരിയാട് തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.