കണ്ണൂരില്‍ ഹോട്ടലില്‍ വന്‍ അഗ്‌നിബാധ

Thursday 21 June 2018 9:30 pm IST

 

കണ്ണൂര്‍: കണ്ണൂരിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം. ഫോര്‍ട്ട് റോഡിലെ സാധുബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന അക്വേറീയസ് ഫാസ്റ്റ് ഫുഡ് വെജിറ്റേറിയന്‍ ഹോട്ടലിലാണ് വന്‍ അഗ്‌നിബാധ ഉണ്ടായത്. ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് തീപിടുത്തമുണ്ടായത്. ജീവനക്കാര്‍ അടുക്കളയില്‍ നിന്ന് ഭക്ഷണം പാകംചെയ്യുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. മുറികളാകെ പുക നിറഞ്ഞതോടെ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും പുറത്തേക്കോടി. വിവരമറിഞ്ഞെത്തിയ ഫയര്‍സര്‍വീസ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കാച്ചിയ പപ്പടത്തില്‍ നിന്നാണ് എണ്ണയുടെ ഭാഗത്ത് തീ പടര്‍ന്ന് പെട്ടെന്ന് ആളികത്തലുണ്ടായതെന്ന് കരുതുന്നതായി ഫയര്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2 യൂണിറ്റ് ഫയര്‍ എഞ്ചിനെത്തി വെള്ളം ചീറ്റിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മാനം മുട്ടെ പുക ഉയരുന്നതുകണ്ട് കോരിച്ചൊരിയുന്ന മഴയത്തും ആളുകള്‍ തടിച്ചുകൂടിയതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം സ്തംഭിക്കുകയും വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്യേണ്ടി വന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.