പോലീസ് വേഷത്തിലെത്തി കവര്‍ച്ച നടത്തിയ സംഭവം: കണ്ണൂര്‍ സ്വദേശികളായ രണ്ടു പേര്‍ പാലക്കാട് അറസ്റ്റില്‍

Thursday 21 June 2018 9:31 pm IST

 

കണ്ണൂര്‍: പോലീസ് വേഷത്തിലെത്തി കവര്‍ച്ച നടത്തിയ കണ്ണൂര്‍ സ്വദേശികളെ പാലക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരി മാസത്തിലാണ് കോങ്ങാട്, പതിനാറാം മൈലില്‍ വെച്ച് പോലീസ് വേഷത്തിലെത്തിയ സംഘം കവര്‍ച്ച നടത്തിയത്. ഇന്നോവ കാറില്‍ വന്ന സംഘം മലപ്പുറം സ്വദേശി ഇസ്മയില്‍, കൂട്ടുകാരായ അഷ്‌റഫ്, ഇസ്ഹാഖ് എന്നിവര്‍ സഞ്ചരിച്ച കാറ് തടഞ്ഞ് നിര്‍ത്തി കയ്യാമം വെച്ച് കാറില്‍ കയറ്റുകയും, അവരുടെ പക്കല്‍ ഉണ്ടായിരുന്ന 15 ലക്ഷം രൂപയും കാറും തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. 

കണ്ണൂര്‍ കടമ്പൂര്‍ കടാച്ചിറ സ്വദേശി മുഹമ്മദ് സാജിദ്(42), കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി അയ്യൂബ് (51) എന്നിവരെയാണ് കോങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. മൊത്തം മൂന്ന് പോലീസ് വേഷധാരികള്‍ അടക്കം ഏഴു പ്രതികളാണ് ഉള്ളത്. ബാക്കി പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമായി നടന്നു വരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദ്ദേശാനുസരണം പാലക്കാട് ഡിവൈഎസ്പി വി.ഡി.വിജയകുമാര്‍, ഹേമാംബിക നഗര്‍ സിഐ പ്രേമാനന്ദകൃഷ്ണന്‍, കോങ്ങാട് എസ്‌ഐ ഹരീഷ്, െ്രെകം സ്‌ക്വാഡ് അംഗങ്ങളായ എസ്.ജലീല്‍, ആര്‍.വിനീഷ്, ആര്‍.രാജീദ്, സുനില്‍കുമാര്‍, ഹരിഹരന്‍, സജി, സാജിദ്, പ്രശോഭ്, ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.