മനസ്സിനെ നിയന്ത്രിച്ച് യോഗ ജീവിതത്തെ അര്‍ത്ഥ പൂര്‍ണ്ണമാക്കുന്നു: യോഗാചാര്യന്‍ സചീന്ദ്ര

Thursday 21 June 2018 9:33 pm IST

 

ഇരിട്ടി: യോഗ ശീലിക്കുന്നതിലൂടെ മനസ്സിനെ നിയന്ത്രിക്കാനും അതിലൂടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കാനും കഴിയുമെന്ന് യോഗാചാര്യന്‍ സചീന്ദ്രന്‍ പറഞ്ഞു. പ്രഗതി സ്‌കൂള്‍ ഓഫ് യോഗയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാദിനാചരണവും പ്രമേഹ നിവാരണ യോഗാക്യാമ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സും ശരീരവും രണ്ടാണെങ്കിലും സ്വസ്ഥമായ മനസ്സുണ്ടെങ്കില്‍ മാത്രമേ ആരോഗ്യമുള്ള ശരീരം ഉണ്ടാവുകയുള്ളൂ. മനസ്സിനെ സ്വസ്ഥമാക്കി ശരീരത്തെ ബലപ്പെടുത്തുന്നതിലൂടെ ജീവിതത്തെ സുന്ദരമാക്കിത്തീര്‍ക്കാന്‍ യോഗയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രഗതി വിദ്യാനികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ വത്സന്‍ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. എം.എസ്.ബിജിലാല്‍ സ്വാഗതവും ധനേഷ് നന്ദിയും പറഞ്ഞു. പ്രഗതി സ്‌കൂള്‍ ഓഫ് യോഗയിലെ വിദ്യാര്‍ത്ഥികളും, യോഗാചാര്യന്‍ സചീന്ദ്രനും അവതരിപ്പിച്ച യോഗാ പ്രദര്‍ശനവും വേദിയില്‍ നടന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.