ഞങ്ങള്‍ക്ക് ഇനിയും സാധ്യത: ഇറാന്‍ കോച്ച്

Thursday 21 June 2018 10:38 pm IST

മോസ്‌ക്കോ: സ്‌പെയിനോട് തോറ്റെങ്കിലും ലോകകപ്പില്‍ ഞങ്ങള്‍ക്ക് ഇനിയും പ്രതീക്ഷയുണ്ടെന്ന് ഇറാന്‍ കോച്ച് കാര്‍ലോസ് ക്യൂറോസ്. സ്‌പെയിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് ടീം കീഴടങ്ങിയത്. അവസാന മത്സരത്തിലും പൊരുതിക്കളിച്ച് അവസാന പതിനാറു ടീമുകളില്‍ ഒന്നാകുമെന്ന് കാര്‍ലോസ് പറഞ്ഞു.

സ്‌പെയിനോട് ഒരു ഗോളിനാണ് തോറ്റത്. തോറ്റെങ്കിലും ആരാധകരുടെ പ്രശംസ പിടിച്ചുപറ്റാനായി. ടീമിന്റെ പ്രകടനത്തില്‍ ആരാധകര്‍ക്ക് അഭിമാനമുണ്ട്. രണ്ടാം റൗണ്ടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ടീം ശക്തമായി പൊരുതും.

ആദ്യ മത്സരത്തില്‍ മൊറോക്കോയെ തോല്‍പ്പിച്ച ഇറാന് രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുണ്ട്. അവസാന മത്സരത്തില്‍ അവര്‍ തിങ്കളാഴ്ച പോര്‍ച്ചുഗലുമായി മാറ്റുരയ്ക്കും.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.