പാളത്തില്‍ വിള്ളല്‍; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Monday 12 November 2012 12:48 pm IST

കാസര്‍കോട്: റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍- മംഗലാപുരം ഭാഗത്തു ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കോട്ടികുളം സ്റ്റേഷനടുത്താണു വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ ഗുരുതരമല്ലെന്നു പരിശോധനയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കണ്ണൂര്‍ ലോക്കല്‍ ട്രെയിനും നീലേശ്വരത്തു തിരുവനന്തപുരം എക്സ്‌പ്രസും പിടിച്ചിട്ടിരുന്നു. പ്രശ്നം പരിഹരിച്ചതിനെ തുടര്‍ന്നു ഗതാഗതം പുനഃസ്ഥാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.