അനന്ത്‌നാഗില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

Friday 22 June 2018 11:56 am IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം രണ്ട് ഭീകരരെ വെടിവച്ചു കൊന്നു. ഭീകരരുടെ വെടിവയ്പില്‍ ഒരു പോലീസുകാരനും സാധാരണക്കാരനും കൊല്ലപ്പെട്ടു. 

ശ്രീഗുഫ്വാരയിലെ ഖിരാം മേഖലയിലെ വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് സൈനിക നടപടി ആരംഭിച്ചത്. സൈന്യം തെരച്ചില്‍ ആരംഭിച്ചതോടെ ഭീകരരും വെടിവയ്പ് തുടങ്ങി. സൈനികര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല. വെടിവയ്പ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുയാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ വെടിവപ്പില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഗവര്‍ണ്ണര്‍ ഭരണത്തിന് ശേഷം സേന ശക്തമായ ഭീകരവേട്ട ആണ് നടത്തുന്നത് . കഴിഞ്ഞ ആഴ്ചയാണ് റംസാന് ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ വലിയ തോതില്‍ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തില്‍ പിന്‍വലിച്ച്‌ ഉത്തരവിറക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.