സ്വതന്ത്ര കശ്‌മീര്‍ പ്രസ്‌താവനയുമായി കോണ്‍ഗ്രസ് നേതാവ്

Friday 22 June 2018 3:18 pm IST

ന്യൂദല്‍ഹി: സ്വതന്ത്ര കശ്‌മീര്‍ പ്രസ്‌താവനയുമായി മുന്‍ കേന്ദ്രമന്ത്രിയും കാശ്‌മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സൈഫുദ്ദീന്‍ സോസ് രംഗത്ത്. പാക്കിസ്ഥാനിലോ ഇന്ത്യയിലോ നില്‍ക്കാന്‍ അഗ്രഹിക്കുന്നില്ലെന്നും ഒരു ഹിതപരിശോധന വന്നാല്‍ കാശ്മീര്‍ ജനത സ്വതന്ത്ര രാഷ്ട്രം വേണമെന്ന ആവശ്യം ഉന്നയിക്കുമെന്നുമാ‍ണ് സോസ് പറഞ്ഞത്.

പാക് പ്രസിഡന്റ് ആയിരുന്ന പര്‍വേസ് മുഷറഫ് പത്ത് വര്‍ഷം മുമ്പ് നടത്തിയ പ്രസ്‌താവന ഇന്നും സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് പാര്‍ട്ടികളുമായി കേന്ദ്രസര്‍ക്കാര്‍ സംസാരിക്കുന്നതിന് മു ഹുറിയത്ത് കോണ്‍ഫറന്‍സുമായി ചര്‍ച്ച നടത്തണമെന്നും ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന പുസ്‌തകത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസിന്റെ ഇന്ത്യാ വിരുദ്ധ നിലപാടാണ് സോസിലൂടെ വെളിപ്പെട്ടതെന്ന് ബിജെപി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം മാപ്പു പറയണമെന്നും ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. 

പ്രസ്‌താവന രാജ്യവിരുദ്ധമാണെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടു. സോസിനെ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടു.  സോസിന്റെ പ്രസ്‌താവന അപമാനമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. കോണ്‍ഗ്രസിനുള്ളിലെ പാകിസ്ഥാന്‍ ഘടകമാണ് ഇപ്പോഴത്തെ പ്രസ്‌താവനയ്‌ക്ക് പിന്നിലെന്ന് ബി.ജെ.പി വക്താവ് സംപിത് പത്രയും പ്രതികരിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.