ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം പി‌എസ്‌സിക്ക്

Friday 22 June 2018 4:16 pm IST

തിരുവനന്തപുരം: ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം പി‌എസ്‌സിക്ക് വിടുന്നു. ഒരു മാസത്തിനകം ലാസ്റ്റ് ഗ്രേഡ് സര്‍വീസ് റൂളില്‍ ഭേദഗതി കൊണ്ടുവരും. മുഖ്യമന്ത്രിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ചട്ടം ഭേദഗതി ചെയ്തിരുന്നില്ല. 

പോലീസിലെ ഉന്നതരുടെ വീട്ടില്‍ ദാസ്യപ്പണി ചെയ്യുകയും കടുത്ത മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നടപടി കൈക്കൊണ്ടത്. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. 

പ്രതിപക്ഷവും പോലീസിന്റെ ദാസ്യപ്പണിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.