മാമ്പഴം പറിച്ചതിന് പത്തുവയസ്സുകാരനെ വെടിവെച്ചു കൊന്നു

Friday 22 June 2018 5:24 pm IST
കൂട്ടുകാര്‍ക്കൊപ്പം മാമ്പഴം പറിക്കുകയായിരുന്ന സത്യം കുമാറാണ് തോട്ടം കാവല്‍ക്കാരന്റെ വെടിയേറ്റ് മരിച്ചത്. ഓടിരക്ഷപ്പെട്ട കൂട്ടുകാര്‍ വിവരം ഗ്രാമീണരെ അറിയിക്കുകയായിരുന്നു. മാമ്പഴം പറിച്ചെന്ന കാരണത്താല്‍ തന്റെ മകനെ തോട്ടം കാവല്‍ക്കാരന്‍ രാമാശിഷ് യാദവ് (43) വെടിവെക്കുകയായിരുന്നുവെന്ന് സത്യം കുമാറിന്റെ അച്ഛന്‍ മാകുനി യാദവ് ആരോപിച്ചു. രാമാശിശ് ഒളിവിലാണ്.

പാറ്റ്‌ന: തോട്ടത്തില്‍ നിന്ന് മാമ്പഴം പറിച്ചതിന് ബീഹാറില്‍  പത്തു വയസ്സുകാരനെ വെടിവെച്ചു കൊന്നു. ബീഹാറിലെ പത്രാഹ ഗ്രാമത്തിലാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം മാമ്പഴം പറിക്കുകയായിരുന്ന സത്യം കുമാറാണ് തോട്ടം കാവല്‍ക്കാരന്റെ വെടിയേറ്റ് മരിച്ചത്. ഓടിരക്ഷപ്പെട്ട കൂട്ടുകാര്‍ വിവരം ഗ്രാമീണരെ അറിയിക്കുകയായിരുന്നു. 

മാമ്പഴം പറിച്ചെന്ന കാരണത്താല്‍ തന്റെ മകനെ തോട്ടം കാവല്‍ക്കാരന്‍  രാമാശിഷ് യാദവ് (43) വെടിവെക്കുകയായിരുന്നുവെന്ന് സത്യം കുമാറിന്റെ അച്ഛന്‍ മാകുനി യാദവ് ആരോപിച്ചു. രാമാശിശ് ഒളിവിലാണ്. 

എന്നാല്‍  തോക്കോ അനുബന്ധ വസ്തുക്കളോ സംഭവസ്ഥലത്തു നിന്ന് കണ്ടെത്താനായില്ലെന്നും തോക്കു കൈവശം വെച്ചവരില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയതാണോ എന്ന കാര്യം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.