ഭവന വായ്പ: നാലു വര്‍ഷം വരെ അവധിയുമായി ബജാജ് ഫിന്‍സെര്‍വ്

Friday 22 June 2018 8:31 pm IST

കൊച്ചി: വായ്പാ തിരിച്ചടവിന്റെ ആദ്യ വര്‍ഷങ്ങളില്‍ പലിശ മാത്രം പ്രതിമാസ തവണകളായി അടയ്ക്കാന്‍ കഴിയുന്ന ഹൈബ്രിഡ് ഫ്‌ളെക്‌സി ലോണ്‍ ഓപ്ഷന്‍ ബജാജ് ഫിന്‍സെര്‍വിന്റെ വായ്പാ വിഭാഗമായ ബജാജ് ഫിനാന്‍സ് ലിമിറ്റഡ് അവതരിപ്പിച്ചു. 

വലിയ തുകയ്ക്കുള്ള ഭവനവായ്പ എടുക്കുന്നവര്‍ക്ക് മുതല്‍ സംഖ്യ തിരിച്ചടയ്ക്കുന്നതിന് ആദ്യത്തെ നാല് വര്‍ഷം വരെ അവധി നല്‍കുന്നതാണ് സ്‌കീം. ഈ കാലയളവിന് ശേഷം മുതലും പലിശയും കൂടി തിരിച്ചടച്ചാല്‍ മതിയാകും. വലിയ വീടുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആദ്യ വര്‍ഷങ്ങളിലെ തിരച്ചടവിലെ ഇളവ് പ്രയോജനകരമാകും. 50 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഏത് തുകയ്ക്കുമുള്ള ഭവനവായ്പക്കും ഈ ഫ്‌ളെക്‌സി ഓപ്ഷന്‍ ലഭ്യമായിരിക്കും. 

ഫ്‌ളാറ്റുകള്‍ വാങ്ങുന്നതിനും 25 വര്‍ഷം വരെ കാലയളവുള്ള നിലവിലെ ഭവനവായ്പകളിന്മേല്‍ റീ ഫിനാന്‍സിനും ഫ്‌ളെക്‌സി ലോണ്‍ ഓപ്ഷന്‍ ലഭിക്കും. വീടുകളുടെ ഫര്‍ണിഷിങ്ങിനും അനുബന്ധ നിര്‍മിതികള്‍ക്കും അഡീഷണല്‍ ലോണ്‍ തുകയും ബജാജ് ഫിന്‍സെര്‍വ് നല്‍കുന്നുണ്ട്.

ഡ്രോപ്‌ലൈന്‍ റീപെയ്‌മെന്റ് ആണ് ബജാജ് ഫിന്‍സെര്‍വ് ഹോംലോണുകളുടെ മറ്റൊരു ആകര്‍ഷണം. അധിക ചാര്‍ജുകളോ പിഴയോ അടക്കാതെ തുക പിന്‍വലിക്കാനും കാലാവധിക്ക് മുമ്പ് ലോണ്‍ ക്ലോസ് ചെയ്യാനും ബജാജ് ഫിന്‍സെര്‍വ് സൗകര്യം നല്‍കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.