പ്രാണന്‍ പോയാല്‍ ദേഹത്തിന് എന്തു വില?

Saturday 23 June 2018 2:50 am IST
ആരെങ്കിലും ഒരാള്‍ അച്ഛനോടോ അമ്മയോടോ സഹോദരനോടോ സഹോദരിയോടോ ആചാര്യനോടോ ബ്രാഹ്മണനോടോ കുറച്ച് കഠിനമായി മറുപടി പറഞ്ഞാല്‍ ജനങ്ങള്‍ അയാളെ നീ നിന്ദ്യനാണെന്ന് പറയും. അതുമാത്രമല്ല നീ, അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി, ആചാര്യന്‍, ബ്രാഹ്മണന്‍ എന്നിവരെ ഹനിച്ചവനാണെന്നും പറയും.

പ്രാണന്റെ മഹിമയെ വീണ്ടും പറയുന്നു...

സ യദി പിതരം വാ മാതരം വാ സ്വസാരം വാചാര്യം വാ ബ്രാഹ്മണം വാ കിഞ്ചിത്...

ആരെങ്കിലും ഒരാള്‍ അച്ഛനോടോ അമ്മയോടോ സഹോദരനോടോ സഹോദരിയോടോ ആചാര്യനോടോ ബ്രാഹ്മണനോടോ കുറച്ച് കഠിനമായിമറുപടി പറഞ്ഞാല്‍ ജനങ്ങള്‍ അയാളെ നീ നിന്ദ്യനാണെന്ന് പറയും. അതുമാത്രമല്ല നീ, അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി, ആചാര്യന്‍, ബ്രാഹ്മണന്‍ എന്നിവരെ ഹനിച്ചവനാണെന്നും പറയും.

പ്രാണനുള്ളപ്പോഴേ അച്ഛന്‍ തുടങ്ങിയ ശബ്ദങ്ങള്‍ ഉപയോഗിക്കാറുള്ളൂ... പ്രാണന്‍ പോയാല്‍ ആ ശബ്ദങ്ങള്‍ക്ക് പ്രസക്തിയില്ല. അവയെല്ലാം പ്രാണവിഷയങ്ങളാണ്.അഥ യദ്യപ്യേനാനുത്ക്രാന്ത പ്രാണാന്‍ ശൂലേന സമാസം വ്യതിഷന്ദഹേന്നൈവൈനം ബ്രൂയുഃ പിതൃഹാസീതി...

എന്നാല്‍ പ്രാണന്‍ പോയ ആളുകളുടെ ശരീരങ്ങളെ ശൂലം കൊണ്ട് തോണ്ടിക്കൂട്ടി അവയവങ്ങളെ വേറെയാക്കി ദഹിപ്പിച്ചാലും ഒരാളെ മറ്റുള്ളവര്‍ നിന്ദിക്കില്ല. അച്ഛന്‍, അമ്മ, സഹോദരന്‍,സഹോദരി,ആചാര്യന്‍, ബ്രാഹ്മണന്‍ എന്നിവരെ കൊന്നവന്‍ എന്ന് പറയില്ല. പ്രാണന്‍ പോയാല്‍ ഇവര്‍ക്കൊ ന്നും ആ പേര് പോലുമില്ല. ആ ദേഹത്തിനു പിന്നെ എന്ത് വില.

പ്രാണോ ഹ്യേവൈതാനി സര്വാണി ഭവതി സ വാ ഏഷ ഏവം പശ്യന്നേവംമന്വാന ഏവം വിജാനന്നതിവാദീ ഭവതി. തംചേദ് ബ്രൂയുരതിവാദ്യസീത്യതിവാദ്യസ്മീതിബ്രൂയാത്, നാപഹ്നുവീത.ഇവയെല്ലാം പ്രാണന്‍ തന്നെയാണ്. ഇങ്ങനെ അറിയുന്നയാള്‍ കണ്ടും വിചാരം ചെയ്തും അനുഭവത്തിലറിഞ്ഞും അതിവാദിയായിത്തീരുന്നു. അയാളോട് നീ അതിവാദിയാകുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അതിവാദിതന്നെയാകുന്നു എന്ന് അവന്‍ പറയും. ഒന്നും മറച്ച് വെക്കില്ല.

എല്ലാം പ്രാണനാണ് എന്ന് ഉറപ്പാക്കിയ ആള്‍ നാമം മുതല്‍ ആശ വരെയുള്ള എല്ലാറ്റിനേയും അതിക്രമിക്കുന്നു.ഇയാളാണ് അതിവാദി. ജഗത്തിന്റെ ആത്മാവായ പ്രാണനാണ് താന്‍ എന്ന സാക്ഷാല്‍ക്കാരത്തെ അയാള്‍ നേടും. അയാള്‍ക്ക് താന്‍ അതിവാദി എന്ന റയിപ്പെടുന്നതില്‍ ഒരു സങ്കോചവുമണ്ടാകില്ല. അയാള്‍ക്ക് ഒന്നും മറച്ചു വെക്കാനുമില്ല.

ഏഷ തു വാ അതി വദതി യഃ സത്യേ നാതി വദതി. സോളഹം ഭഗവഃ സത്യേ നാതിവദാനീതി, സത്യം ത്വേവ വിജിജ്ഞാസിതവ്യമിതി, സത്യം ഭഗവോ വിജിജ്ഞാസ ഇതി.എന്നാല്‍ സത്യം അറിഞ്ഞ്  അതു കൊണ്ട് അതിവദിക്കുന്നയാളാണ് ശരിയായ അതിവാദിയെന്ന് സനത് കുമാരന്‍ പറഞ്ഞു. ഇത് കേട്ട നാരദന്‍ ഞാന്‍ സത്യം കൊണ്ട് അതിവദിക്കാന്‍ ആഗ്രഹിക്കുന്നു. സനത് കുമാരന്‍ വീണ്ടും പറഞ്ഞു സത്യത്തെ അറിയാന്‍. ഞാന്‍ അങ്ങയുടെ അടുക്കല്‍ നിന്ന് സത്യത്തെ ശരിയായി അറിയാന്‍ ആഗ്രഹിക്കുന്നുവെന്ന് നാരദന്‍ പറഞ്ഞു.

പ്രാണന്‍ പരമസത്യമെന്ന് കരുതിയ നാരദന്‍ ഇത്തവണ അതിലും കേമമായത് ഉണ്ടോ എന്നു ചോദിച്ചില്ല. ആ തെറ്റിദ്ധാരണയെ നീക്കാനാണ് പരമാര്‍ത്ഥ സത്യത്തെ അറിഞ്ഞ് അതിവദിക്കുന്നവനാണ് അതിവാദി എന്ന് സനത് കുമാരന്‍ പറഞ്ഞത്. അപ്പോഴാണ് ആ പരമസത്യത്തെ തനിക്ക് ഉപദേശിച്ചു തരാന്‍ നാരദന്‍ ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.