കോച്ച് ഫാക്ടറി: പ്രധാനമന്ത്രി ഇടപെടണം:പിണറായി

Saturday 23 June 2018 2:11 am IST
2008ലെ ബജറ്റില്‍ പാലക്കാടും റായ്ബറേലിയും കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. റായ്ബറേലി കോച്ച് ഫാക്ടറിക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. പക്ഷേ, പാലക്കാടിന്റെ കാര്യത്തില്‍ ഒരു നടപടിയുമുണ്ടായില്ല. പുതിയ റെയില്‍വേ കോച്ചുകള്‍ ഇനി വേണ്ടെന്നും അതിനാല്‍ പാലക്കാട് കോച്ച് ഫാക്ടറി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നുമുള്ള നിലപാടാണ് റെയില്‍വേ സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ന്യൂദല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ റെയില്‍ ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

ജനാധിപത്യ വ്യവസ്ഥയില്‍ കേട്ടുകേള്‍വിയില്ലാത്ത വിവേചനവും അവഗണനയുമാണു കേരളത്തോടു കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നതെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 1982ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. 

2008ലെ ബജറ്റില്‍ പാലക്കാടും റായ്ബറേലിയും കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. റായ്ബറേലി കോച്ച് ഫാക്ടറിക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. പക്ഷേ, പാലക്കാടിന്റെ കാര്യത്തില്‍ ഒരു നടപടിയുമുണ്ടായില്ല. പുതിയ റെയില്‍വേ കോച്ചുകള്‍ ഇനി വേണ്ടെന്നും അതിനാല്‍ പാലക്കാട് കോച്ച് ഫാക്ടറി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നുമുള്ള നിലപാടാണ് റെയില്‍വേ സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

ഇടത് എംപിമാരായ പി. കരണാകരന്‍, പി.കെ. ശ്രീമതി, സി.പി. നാരായണന്‍, എ. സമ്പത്ത്, കെ. സോമപ്രസാദ്, കെ.കെ. രാഗേഷ്, ജോയ്സ് ജോര്‍ജ് എന്നിവരും ധര്‍ണയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.