പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം; സര്‍ക്കാര്‍ നിര്‍ദേശം പുറത്തിറങ്ങി

Saturday 23 June 2018 6:13 am IST
പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നതോടൊപ്പം കാര്‍ഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും നിലവിലെ അംഗങ്ങളെ ഒഴിവാക്കാനും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താനും ഇതോടൊപ്പം അപേക്ഷിക്കാം. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക കാര്‍ഡ് ലഭിക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിലേക്ക് കാര്‍ഡ് മാറ്റാനും അപേക്ഷിക്കാനാവും.

പാലക്കാട്: പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷ സ്വീകരിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. നാലുവര്‍ഷത്തിനു ശേഷമാണ് പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 25 മുതല്‍ താലൂക്ക് സിറ്റി റേഷനിങ് ഓഫീസുകളില്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങുമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. 

പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നതോടൊപ്പം കാര്‍ഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും നിലവിലെ അംഗങ്ങളെ ഒഴിവാക്കാനും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താനും ഇതോടൊപ്പം അപേക്ഷിക്കാം. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക കാര്‍ഡ് ലഭിക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിലേക്ക് കാര്‍ഡ് മാറ്റാനും അപേക്ഷിക്കാനാവും.

ഒരേസമയം ആയിരക്കണക്കിന് ആളുകള്‍ അപേക്ഷയുമായി എത്തുമെന്നതിനാല്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് പറയുന്നു. അപേക്ഷാ ഫോറം സൗജന്യമായി നല്‍കണം. ഓണ്‍ലൈനില്‍ ഫോറം ലഭ്യമാണ്. എല്ലാ താലൂക്കോഫീസുകളിലും അപേക്ഷ സ്വീകരിക്കാന്‍ പ്രത്യേകം ഫ്രണ്ടോഫീസ് സംവിധാനമൊരുക്കണം. ആവശ്യമായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ അപേക്ഷ സ്വീകരിക്കാവൂ. 

മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തി അപേക്ഷകര്‍ക്ക് തുടര്‍സന്ദേശം അയക്കാന്‍ സംവിധാനമൊരുക്കണം. ഇലക്ട്രോണിക് സംവിധാനം വഴിയുള്ള ഇആര്‍സിഎംഎസ് രീതിയാണ് അവലംബിക്കേണ്ടത്. ക്രമീകരണങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കാണ്. ഓരോദിവസവും ലഭിക്കുന്ന അപേക്ഷളുടെ എണ്ണം അടുത്ത ദിവസംതന്നെ കമ്മീഷണറേറ്റില്‍ അറിയിക്കേണ്ടമെന്നും നിര്‍ദേശമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.