സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

Saturday 23 June 2018 6:20 am IST

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് നോഡല്‍ സൈബര്‍സെല്‍ രൂപവത്ക്കരിച്ചു.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സെല്‍ രൂപവത്കരിച്ചിരിക്കുന്നത്. സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോ എഡിജിപിയാണ് സെല്ലിന്റെ നോഡല്‍ ഓഫീസര്‍. എസ്‌സിആര്‍ബി എസ്പി  (ഐസിടി), സിറ്റി ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷ്ണര്‍ എന്നിവരെ നോഡല്‍ ഓഫീസറെ സഹായിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് www.cyberpolice.gov.in എന്ന കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍  കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതിനായി 155260 എന്ന ഹെല്‍പ്‌ലൈന്‍ നമ്പരും വൈകാതെ പ്രവര്‍ത്തനക്ഷമമാകും. ഐടി ആക്ടനുസരിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങളടക്കമുള്ള ഉള്ളടക്കം ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികളും നോഡല്‍ സെല്‍ സ്വീകരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.