തലശ്ശേരി: ഓടുന്നതിനിടയില്‍ വാഹനം പറത്തുന്നവര്‍ തലശ്ശേരി ഭാഗത്തിലൂടെ പോവുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. ഓട്ടത്തിന് പകരം പറന്ന് പോയാല്‍ പിഴയടക്കേണ്ടുന്ന നിയമാനുസൃത ഉത്തരവ് തൊട്ടുപിന്നാലെ നിങ്ങളുടെ കൈയ്യിലെത്തും. വെറുതെയുള്ള ഉത്തരവല്ല. എവിടെ ഏതു വഴി എപ്പോള്‍ പറന്നുവെന്നതിന്റെ തത്സമയ തെളിവുമുണ്ടാവും കൂടെ. അമിത വേഗതക്കാരെ നോട്ടത്തിലൂടെ പിന്തുടര്ന്ന് കണ്ടെത്താനുള്ള സ്പീഡ് ഹണ്ടര്‍ എന്ന അത്യാധുനിക റഡാര്‍ ഉപകരണം കഴിഞ്ഞ ദിവസം തലശ്ശേരി ട്രാഫിക് പോലീസിലെത്തിക്കഴിഞ്ഞു. ഇത് വച്ചുള്ള പരിക്ഷണം പോലീസ് ഉദ്യോഗസ്ഥര്‍ ആരംഭിച്ചു കഴിഞ്ഞു.
തിരക്കേറിയ റോഡുകളില്‍ ഓരോ വാഹനങ്ങളും അനുവദിക്കപ്പെട്ട വേഗ പരിധി ലംഘിച്ചാല്‍ സ്പീഡ് ഹണ്ടറിന്റെ ക്യാമറക്കണ്ണുകള്‍ ദൃശ്യം ഒപ്പിയെടുത്ത് സ്ഥലകാല സമയം രേഖപ്പെടുത്തിയ തെളിവ് രേഖകള്‍ പുറത്ത് വിടും. പിന്നെ പിഴ ചുമത്തേണ്ട കാര്യമേ പോലീസിനുള്ള റോഡരികില്‍ ഉപകരണം സ്ഥാപിച്ച സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അധികം ദൂരക്കാഴ്ചയാണ് സ്പീഡ് ഹണ്ടറിനുള്ളത്. ഇതിന്റെ കണ്ണുവെട്ടിക്കാന്‍ അത്ര എളുപ്പമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: