ഉള്‍കാഴ്ചയിലൂടെ സാമൂഹിക മാറ്റത്തിനായി പാനൂര്‍ കൈകോര്‍ക്കുന്നു

Friday 22 June 2018 9:22 pm IST

 

പാനൂര്‍: ഉള്‍കാഴ്ചയിലൂടെ സാമൂഹിക മാറ്റത്തിനായി പാനൂര്‍ കൈകോര്‍ക്കുന്നു. ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ സാമൂഹിക,വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെ അടക്കം അണിനിരത്തിയാണ് പാനൂര്‍ പോലീസ്സ്‌റ്റേഷന്‍ പരിധിയില്‍ ഇരുപത് കേന്ദ്രങ്ങളില്‍ ഇന്‍സൈറ്റ് എന്ന പേരില്‍ പരീക്ഷപരിശീലനം ആരംഭിക്കുന്നത്. 30ന് പാനൂര്‍ യുപി സ്‌കൂളില്‍ മന്ത്രി കെകെ.ശൈലജ ഇന്‍സൈറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യും.അഭ്യസ്ത വിദ്യരായ മുഴുവാളുകളെയും സര്‍ക്കാര്‍ ജോലിയിലേക്കും, മറ്റുള്ളവരെ വ്യവസായിക മേഖലകളിലേക്കും അഭിരുചിക്ക് അനുസരിച്ച് പരിശീലനം നല്‍കും. വളള്യായി, അക്കാനിശേരി, പാത്തിപാലം, കൂരാറ, വളളങ്ങാട്, അരയാക്കൂല്‍, കൂറ്റേരി, കൈവേലിക്കല്‍, എലാങ്കോട്,പ ാലക്കൂല്‍, പാനൂര്‍ ടൗണ്‍ തുടങ്ങി 20 സ്ഥലങ്ങളിലാണ് പരിശീലനം ആദ്യഘട്ടത്തില്‍ തുടങ്ങുക. 

ഇതിനായി 45 അംഗ അക്കാദമിക് കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വിചക്ഷണരുടെയും,പോലീസിന്റെ സൗജന്യ സേവനം ഉദ്യോഗാര്‍ത്ഥികള്‍ക്കു ലഭ്യമാക്കും. മേഖലയിലെ പ്രവര്‍ത്തനത്തിനു ശേഷം കൊളവല്ലൂര്‍ പോലീസ്സ്‌റ്റേഷന്‍ പരിധിയില്‍ 10കേന്ദ്രങ്ങളില്‍ ഇന്‍സൈറ്റ് പരിശീലനം തുടങ്ങും.ഇന്നലെ ജനമൈത്രി ഹാളില്‍ നടന്ന സ്വാഗതസംഘം രൂപീകരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.റംല ഉദ്ഘാടനം ചെയ്തു. പ്രശ്‌സത സാഹിത്യകാരനും, ഇന്‍സൈറ്റ് അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറിയുമായ രാജുകാട്ടുപുനം അദ്ധ്യക്ഷത വഹിച്ചു. സിഐ.വിവി.ബെന്നി, കെപി.മോഹനന്‍, ഡോ:കെവി.ശശിധരന്‍, എം.കെ.പത്മനാഭന്‍, കരുവാങ്കണ്ടി ബാലന്‍, കെ.ഇ.കുഞ്ഞബ്ദുളള, സികെ.കുഞ്ഞിക്കണ്ണന്‍, വി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്‌ഐ.എം.കെ.ഷൈജിത്ത് സ്വാഗതവും, സുരേഷ്ബാബു നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.