കണ്ണൂര്‍: ജഡിജി വിരമിച്ചിട്ടും അംഗരക്ഷരായ പോലീസുകാര്‍ ക്യാമ്പില്‍ തിരിച്ചെത്തിയില്ലെന്ന് പരാതി. ജില്ലാ ജഡ്ജി ആര്. രഘുവിന്റെ ഓഫീസില്‍ ഡ്യൂട്ടിക്ക് നിയമിച്ച കണ്ണൂര്‍ എആര്‍ ക്യാമ്പിലെ മമ്പറം, കൂത്തുപറമ്പ് സ്വദേശികളായ രണ്ട് പോലീസുകാരാണ് ജഡ്ജി വിരമിച്ച് 22 ദിവസം കഴിഞ്ഞിട്ടും തിരിച്ച് എആര്‍ ക്യാമ്പില്‍ ഡ്യൂട്ടിക്കെത്താതിരിക്കുന്നത്. കഴിഞ്ഞ മാസം 31നാണ് ജഡ്ജി സര്‍വ്വീസില്‍നിന്നും വിരമിച്ചത്. പകരം ടി.ഇന്ദിരയെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ദിര ഇതുവരെ ചുമതലയേറ്റിട്ടില്ല.
പുതിയ ജഡ്ജി ചുമതലയേല്‍ക്കാത്ത സാഹചര്യത്തില്‍ ഇവിടെ ഡ്യൂട്ടിക്ക് നിയമിച്ച പോലീസുകാര്‍ക്ക് ഡ്യൂട്ടി ഇല്ലാതായി. 22 ദിവസമായി ഇവര്‍ എവിടെയും ഡ്യൂട്ടി ചെയ്യാതെ തുടരുന്നത് വിവാദത്തിന് കാരണമായിട്ടുണ്ട്. പുതിയ ജഡജി ചുമതലയേറ്റിരുന്നെങ്കില് സാധാരണഗതിയില്‍ എആര്‍ ക്യാമ്പിലേക്ക് ഇവര്‍ തിരിച്ചുപോകേണ്ടതില്ല. എന്നാല്‍ ചുമതലയേല്‍ക്കാത്ത സാഹചര്യത്തില്‍ നിര്‍ബന്ധമായും ഇവര്‍ ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: