പൊലീസ് മൈതാനിയില്‍ കാര്‍ഷികമേള ആരംഭിച്ചു

Friday 22 June 2018 9:26 pm IST

 

കണ്ണൂര്‍: മലബാര്‍ അഗ്രിഫ്‌ളവര്‍ ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പൊലീസ് മൈതാനിയില്‍ നാട്ടുപച്ച എന്ന പേരില്‍ കാര്‍ഷിക മേള ആരംഭിച്ചു. മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു, ജുലൈ മൂന്ന് വരെ നടക്കുന്ന മേളയില്‍ കേരളത്തിലെയും കര്‍ണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെയും കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന ഗുണനിലവാരമുള്ള ഫലവൃക്ഷതൈകളും വിത്തും കൂടാതെ ചുരുങ്ങിയ വര്‍ഷം കൊണ്ട് കായ്ഫലം ലഭിക്കുന്ന മലേഷ്യന്‍ ഫലവൃക്ഷതൈകളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കുന്ന പതിനഞ്ചിലധികം ഇനം മാവിന്‍ തൈകള്‍, പ്ലാവ്, റമ്പൂട്ടാന്‍, മാംഗോസ്റ്റിന്‍, ഫിലോസാന്‍, ദുറിയാന്‍ ഡ്രാഗണ്‍ ഫൂട്ട്, മിറാക്കിള്‍ ഫ്രൂട്ട്, ഓറഞ്ച്, മുസംബി തൈകളും ഉയരം കുറഞ്ഞ തെങ്ങ്, കവുങ്ങ് എന്നിവ മേളയില്‍ പ്രത്യേക ഇനങ്ങളാണ്. കൂടാതെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, മണ്ണ് ഗവേഷണ വിഭാഗം, വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന്‍ തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ സ്റ്റാളുകളും മറ്റ് വ്യാപാര സ്റ്റാളുകളും മേളയിലുണ്ടാവും. കാര്‍ഷികമേളയുടെ പ്രവര്‍ത്തനം കാലത്ത് 11 മുതല്‍ രാത്രി എട്ട് വരെയായിരിക്കും. പ്രവേശനം സൗജന്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ എം.കെ.പ്രശാന്ത്, മുഹമ്മദ്, കെ.മുഹമ്മദ് റാഫി, ഹരിദാസ് പിള്ള എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.