സുള്ള്യ: നാലുവര്‍ഷം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ വികസനപാതയില്‍ നയിച്ച് ഭാരതത്തിന്റെ വളര്‍ച്ച ലോകോത്തര നിലവാരത്തിലേക്കുയര്ത്തിയെന്ന് ദക്ഷിണ കന്നഡ എംപി നളിന്‍കുമാര്‍ കട്ടീല്‍. സുള്ള്യ നിയോജക മണ്ഡലത്തിലെ ഹരിഹര, ബാളുഗോഡു, കാണിയൂര്‍ എന്നിവിടങ്ങളില്‍ നടന്ന ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടയിലെ ജെഡിഎസ്, കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ മൂന്നു മാസത്തിനുള്ളില്‍ തകര്‍ന്നു വീഴുമെന്നും അദ്ദേഹം പറഞ്ഞു. എസ്.അംഗാര എംഎല്‍എ, ബിജെപി സുള്ള്യ മണ്ഡലം പ്രസിഡന്റ് വെങ്കിട്ട് വളലംബെ തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച നളിന്‍കുമാര്‍ കട്ടീല്‍ സുള്ള്യയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടി യില്‍ ജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: