കൊച്ചി മെട്രോ: തീരുമാനം എടുത്തിട്ടില്ലെന്ന് ഷീല ദീക്ഷിത്

Monday 12 November 2012 3:16 pm IST

ന്യൂദല്‍ഹി: കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല ദല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ലെന്നു ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അറിയിച്ചു. ദല്‍ഹി മെട്രോ പദ്ധതികളെ ബാധിക്കാതെ കൊച്ചി മെട്രോ ഏറ്റെടുക്കാനാകുമോയെന്നു പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു. ദല്‍ഹി മെട്രോയുടെ മൂന്നും നാലും ഘട്ടം ജോലികള്‍ പുരോഗമിക്കുയാണ്. ഏറ്റെടുത്ത എല്ലാ പദ്ധതികളും ഡിഎംആര്‍സിക്ക് ഒരുമിച്ചു കൊണ്ടുപോകാനാകുമോയെന്നു പഠിക്കേണ്ടതുണ്ടെന്നും ദീക്ഷിത് പറഞ്ഞു. ദല്‍ഹി മലയാളി അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.