എലിപ്പനി: തൊഴിലുറപ്പ് തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Saturday 23 June 2018 2:32 am IST
വിവിധ ജില്ലകളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അറിയിപ്പ്. ഓടകള്‍, തോടുകള്‍, വയലുകള്‍, കുളങ്ങള്‍ എന്നിവിടങ്ങള്‍ വൃത്തിയാക്കുന്നവര്‍, എലിപ്പനി രോഗം പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനത്തിലെ ഡോക്ടറെ സമീപിക്കണം. പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതുമാണ്. കൈയുറ, കാലുറ എന്നിവ ധരിച്ച് ജോലി ചെയ്യാന്‍ ശ്രദ്ധിക്കണം.

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

വിവിധ ജില്ലകളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അറിയിപ്പ്. ഓടകള്‍, തോടുകള്‍, വയലുകള്‍, കുളങ്ങള്‍ എന്നിവിടങ്ങള്‍ വൃത്തിയാക്കുന്നവര്‍, എലിപ്പനി രോഗം പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനത്തിലെ ഡോക്ടറെ സമീപിക്കണം. പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതുമാണ്. കൈയുറ, കാലുറ എന്നിവ ധരിച്ച് ജോലി ചെയ്യാന്‍ ശ്രദ്ധിക്കണം.

പെട്ടെന്നുണ്ടാകുന്ന പനിയും തലവേദനയും ശക്തിയായ പേശിവേദനയുമാണ് എലിപ്പനിയുടെ പ്രാരംഭലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. 

 വളര്‍ത്തുമൃഗങ്ങളില്‍ എലിപ്പനി ബാധയുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.