പുനരധിവാസത്തിന് പദ്ധതിയില്ല അട്ടപ്പാടിയില്‍ 363 മനോരോഗികള്‍

Saturday 23 June 2018 7:20 am IST
പരിഷ്‌കൃതരെന്ന് വിശ്വസിക്കുന്ന കേരളീയസമൂഹത്തില്‍ ഇനിയൊരു മധു ഉണ്ടാവരുതെന്ന് കരുതുന്നവര്‍ക്ക് അട്ടപ്പാടിയില്‍ നിന്നൊരു അശുഭവാര്‍ത്ത. അട്ടപ്പാടിയില്‍ 363 പേരാണ് മാനസിന്റെ താളംതെറ്റിയ നിലയില്‍ ജീവിക്കുന്നത്.

പാലക്കാട്: പരിഷ്‌കൃതരെന്ന് വിശ്വസിക്കുന്ന കേരളീയസമൂഹത്തില്‍ ഇനിയൊരു മധു ഉണ്ടാവരുതെന്ന് കരുതുന്നവര്‍ക്ക് അട്ടപ്പാടിയില്‍ നിന്നൊരു അശുഭവാര്‍ത്ത. അട്ടപ്പാടിയില്‍ 363 പേരാണ് മാനസിന്റെ താളംതെറ്റിയ നിലയില്‍ ജീവിക്കുന്നത്. വിവിധ പഞ്ചായത്തുകളില്‍ നടത്തിയ പഠനത്തിലാണ് മനോരോഗികളുടെ എണ്ണം തിട്ടപ്പെടുത്തിയത്. ഇതില്‍ 188 സ്ത്രീകളും ഏഴ് കുട്ടികളും ഉള്‍പ്പെടും. രോഗാവസ്ഥയിലുള്ളവരില്‍ 60 ശതമാനം പേരും വനവാസികളാണ്. ഇവരില്‍ പലരും തെരുവില്‍ അലഞ്ഞുനടക്കുന്ന അവസ്ഥയിലും.

അഗളി പഞ്ചായത്തില്‍ മാത്രം 192 പേര്‍ക്കാണ് മനോനില തെറ്റിയത്. ഷോളയൂരില്‍ 91 പേരും പുതൂരില്‍ 80 പേരുമുണ്ട്. ഇരുള ഗോത്രവിഭാഗത്തിലാണ് മനോരോഗികള്‍ ഏറെയും. പട്ടികവര്‍ഗക്കാരില്‍  മാനസികനില തെറ്റുന്ന യുവാക്കളുടെയും മധ്യവയസുകാരുടെയും എണ്ണം കൂടിവരുന്നതായും കണ്ടെത്തി. രോഗികളില്‍ അമ്പത് ശതമാനം പേരും ചികിത്സതേടുന്നില്ലെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വിവരം. 

സര്‍ക്കാര്‍, കോടികള്‍ ഒഴുക്കിയ അട്ടപ്പാടിയില്‍  ഇവരുടെ ചികിത്സക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളില്ല. അട്ടപ്പാടിയിലെ വിവേകാനന്ദ മെഡിക്കല്‍  മിഷന്‍ ഇരുന്നൂറോളം പേര്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. ഇതില്‍ നൂറ്റമ്പതോളം പേര്‍ തുടര്‍ ചികിത്സതേടുന്നുണ്ട്. എന്നാല്‍ കോട്ടത്തറ ഗവണ്‍മെന്റ് െ്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അമ്പതോളം പേരാണ് ചികിത്സക്കെത്തുന്നത്. ഒരു വനിത ഉള്‍പ്പെടെ മൂന്ന് മനോരോഗ വിദഗ്ദ്ധരുണ്ടെങ്കിലും പ്രത്യേക വാര്‍ഡില്ല. നിലവില്‍ 12 സത്രീകളെയും നാല്  പുരുഷന്മാരെയുമാണ് കിടത്തി ചികിത്സിക്കുന്നത്. മറ്റ് രോഗികള്‍ക്കൊപ്പം ഇവരെ ചികിത്സയ്ക്കുന്നതിന് പരിമിതികളേറെയാണ്. 

ബാക്കിയുള്ളവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ ക്യാമ്പ് നടത്തി മരുന്നു നല്‍കുന്നുണ്ടെങ്കിലും അത് ഫലപ്രദമാകുന്നില്ല. മാസത്തിലൊരിക്കല്‍ ജില്ലയില്‍ നിന്നും ഒരു സംഘം അട്ടപ്പാടി സന്ദര്‍ശിക്കാറുണ്ട്. ആവശ്യമായ ജീവനക്കാരില്ലാത്തതും വിനയാകുന്നു. തുടര്‍ ചികിത്സക്കുശേഷമുള്ള പുനരധിവാസമാണ് നേരിടുന്ന വലിയ വെല്ലുവിളിയെന്ന് അട്ടപ്പാടി നോഡല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.പ്രഭുദാസ് പറയുന്നു. കൃത്യമായ ചികിത്സക്കുശേഷം പലരുടെയും രോഗം ഭേദമാകാറുണ്ടെങ്കിലും തുടര്‍പരിചരണം ലഭിക്കാത്തതിനാല്‍ വീണ്ടും പഴയപോലെയാകുന്നു..ഇവരുടെ പുനരധിവാസത്തിനായി സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ പുനര്‍ജനി കെയര്‍ഹോമുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഉദ്ഘാടനം ചെയ്തിട്ടില്ല. ഗുരുതരാവസ്ഥയിലുള്ളവരെ താമസിപ്പിച്ച് ചികിത്സയും പരിചരണവും നല്‍കാനാണ് പുനര്‍ജനി കെയര്‍ഹോമുകള്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.