നതാനിയ ചരിത്രം കുറിച്ചു

Saturday 23 June 2018 2:20 am IST

മോസ്‌ക്കോ: തമിഴ്‌നാട്ടില്‍ നിന്നുള്ള പതിനൊന്നുകാരിയായ നതാനിയ ജോണ്‍  ലോകകപ്പില്‍ ചരിത്രം കുറിച്ചു. ബ്രസീല്‍- കോസ്റ്ററിക്ക മത്സരത്തില്‍, മത്സരത്തിനായുള്ള പന്തുമായി ടീമുകള്‍ക്കൊപ്പം കളിക്കളത്തിലിറങ്ങിയതോടെയാണ് നതാലിയ ചരിത്രം കുറിച്ചത്. ലോകകപ്പിലെ ഒരു മത്സരത്തിന് പന്തുമായെത്തുന്ന ആദ്യ ഇന്ത്യക്കാരിയായി ഈ പെണ്‍കുട്ടി.

ആന്ധ്ര പ്രദേശിലെ ചിറ്റൂരിലെ ഋഷി വാലി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നതാനിയ. സ്‌കൂളിലെ ഫുട്‌ബോള്‍ ടീം അംഗവുമാണ്. ലയണല്‍ മെസിയുടെയും ബാഴ്‌സലോണയുടെയും ആരാധികയാണ്. നെയ്മര്‍ ബാഴ്‌സലോണ വിട്ടത് തന്നെ നിരാശയാക്കിയെന്ന് നതാനിയ പറഞ്ഞു.

നതാനിയയ്ക്ക് പുറമെ കര്‍ണാകടയില്‍ നിന്നുള്ള പത്തുവയസുകാരനായ ഋഷി തേജസിനെയും ഫിഫ ഔദ്യോഗിക ബോള്‍ കാരിയറായി തെരഞ്ഞെടുത്തിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.