ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിന് തുടര്‍ച്ചയായ നാലാം വിജയം. പരമ്പര തൂത്തുവാരാനൊരുങ്ങുന്ന ഇംഗ്ലണ്ട് ട്രെന്‍ഡ് ബ്രിഡ്ജില്‍ നടന്ന നാലാം മത്സരത്തില്‍ ആറു വിക്കറ്റിനാണ് വിജയിച്ചത്. ജേസണ്‍ റോയിയുടെ സെഞ്ചുറിയാണ് ആതിഥേയര്‍ക്ക് വിജയമൊരുക്കിയത്.
ജേസണ്‍ റോയ് 83 പന്തില്‍ അടിച്ചെടുത്ത 101 റണ്‍സിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് ഓസീസ് ഉയര്‍ത്തിയ 311 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നു. നാല് വിക്കറ്റുകള്‍ മാത്രമാണ് അവര്‍ക്ക് നഷ്ടമായത്. ബെയര്‍സ്റ്റോ 79 റണ്‍സ് നേടിയപ്പോള്‍ ബട്ട്ലര്‍ 54 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ എട്ട് വിക്കറ്റിന് 310 റണ്‍സ് കുറിച്ചു. ഓസ്ട്രേലിയക്കായി ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും ഷോണ്‍ മാര്‍ഷും സെഞ്ചുറി നേടി. ഫിഞ്ച്് 106 പന്തില്‍ 100 റണ്‍സ് നേടി. ഷോണ്‍ മാര്‍ഷ് 92 പന്തില്‍ 101 റണ്‍സ് അടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: