എസി താപനില 24 ഡിഗ്രിയായി ക്രമീകരിക്കാനൊരുങ്ങി കേന്ദ്രം

Saturday 23 June 2018 7:47 am IST
എയര്‍ കണ്ടീഷന്‍ താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസായി നിജപ്പെടുത്താനാണ് ആലോചന. വിഷയവുമായി ബന്ധപ്പെട്ട് എസി നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് കേന്ദ്രമന്ത്രി ആര്‍.കെ.സിംഗ് പറഞ്ഞു.

ന്യൂദല്‍ഹി: രാജ്യത്തെ എയര്‍ കണ്ടീഷനുകളിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. വര്‍ധിച്ചു വരുന്ന ഊര്‍ജ ഉപയോഗം കുറക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഈ നീക്കം.

എയര്‍ കണ്ടീഷന്‍ താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസായി നിജപ്പെടുത്താനാണ് ആലോചന. വിഷയവുമായി ബന്ധപ്പെട്ട് എസി നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് കേന്ദ്രമന്ത്രി ആര്‍.കെ.സിംഗ് പറഞ്ഞു.

തീരുമാനം നടപ്പായാല്‍ പരിസ്ഥിതിക്ക് ദോഷകരമായ ഹരിതഗൃഹ വാതകം പുറന്തള്ളുന്നത് വളരെ വലിയ രീതിയില്‍ കുറക്കാന്‍ സാധിക്കും. നിലവില്‍ 18 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസിലാണ് പലയിടത്തും എസികള്‍ പ്രവര്‍ത്തിക്കുന്നത്. ആളുകളുടെ ആരോഗ്യത്തെയും ഇത് വലിയ തോതില്‍ ബാധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തിയതിനു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.