അമിത് ഷാ ഇന്ന് കശ്മീരില്‍

Saturday 23 June 2018 7:53 am IST
ഭാരതീയ ജനസംഘം സ്ഥാപക അധ്യക്ഷന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ബലിദാന വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് അദ്ദേഹം കശ്മീരിലെത്തുന്നത്.

ന്യൂദല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ജമ്മു കശ്മീരിലെത്തും. ഭാരതീയ ജനസംഘം സ്ഥാപക അധ്യക്ഷന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ബലിദാന വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് അദ്ദേഹം കശ്മീരിലെത്തുന്നത്. 

ശനിയാഴ്ച പുലര്‍ച്ചെ എത്തുന്ന അമിത് ഷാ ഇവിടെ നടക്കുന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇതിന് പുറമെ ബിജെപിയുടെ മറ്റ് ഔദ്യോഗിക പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.

പിഡിപിയുമായി സഖ്യം ഉപേക്ഷിച്ചതിനു ശേഷം ഇതാദ്യമായാണ് അദ്ദേഹം കശ്മീരിലെത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.