21 ഭീകരരുടെ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് സൈന്യം

Saturday 23 June 2018 8:35 am IST
ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന 21 ഭീകരരെ തെരഞ്ഞു പിടിച്ച് കൊലപ്പെടുത്താനുള്ള നടപടികളാണ് സുരക്ഷാ സൈന്യം ആരംഭിച്ചത്. പതിനൊന്ന് ഹിസ്ബുള്‍ ഭീകരരും ഏഴ് ലഷ്‌കര്‍ തോയ്ബ ഭീകരരും മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരുമാണ് പട്ടികയിലുള്ളത്. പട്ടികയിലുണ്ടായിരുന്ന ഐഎസ് കശ്മീര്‍ മേധാവി ദാവൂദ് സോഫിയെ ഇന്നലെ സൈന്യം വധിച്ചു.

ന്യൂദല്‍ഹി: കശ്മീര്‍ താഴ് വരയിലുള്ള 21 കൊടുംഭീകരരുടെ പട്ടിക സൈന്യം തയ്യാറാക്കി. ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ജമ്മുകാശ്മീര്‍ എന്ന തീവ്രവാദ സംഘടനയുടെ തലവന്‍ ദാവൂദ് അഹമ്മദ് സലാഹിയും നാലു സഹായികളും ഇന്നലെ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ജമ്മുകാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൊടുംഭീകരരുടെ പട്ടിക തയ്യാറാക്കിയത്. എന്നാല്‍ ഇവരെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതുവരെ ഓപ്പറേഷനുകള്‍ തുടരുമെന്നും  അറിയിച്ചു.

ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന 21 ഭീകരരെ തെരഞ്ഞു പിടിച്ച് കൊലപ്പെടുത്താനുള്ള നടപടികളാണ് സുരക്ഷാ സൈന്യം ആരംഭിച്ചത്. പതിനൊന്ന് ഹിസ്ബുള്‍ ഭീകരരും ഏഴ് ലഷ്‌കര്‍ തോയ്ബ ഭീകരരും മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരുമാണ് പട്ടികയിലുള്ളത്. പട്ടികയിലുണ്ടായിരുന്ന ഐഎസ് കശ്മീര്‍ മേധാവി ദാവൂദ് സോഫിയെ ഇന്നലെ സൈന്യം വധിച്ചു. 

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. ശ്രീനഗറിലെ ഗവര്‍ണറുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ബിജെപി അധ്യക്ഷന്‍ സത് ശര്‍മ്മ, കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി.എ. മിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ ബുധനാഴ്ച സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള ഉന്നതതല യോഗമാണിത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.