കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊന്നു

Saturday 23 June 2018 8:48 am IST
ബൈക്കിലെത്തിയ ആക്രമികള്‍ ഇദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നു. മൂന്നു തവണ കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അന്‍വര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ബെംഗളൂരു: കര്‍ണാടകയിലെ ഗൗരി കലുവേയില്‍ ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ചിക്കമംഗലുരിവിലെ ബിജെപി ജനറല്‍ സെക്രട്ടറിയായ മുഹമ്മദ് അന്‍വര്‍(44) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9.30ഓടെ ആയിരുന്നു സംഭവം. 

ബൈക്കിലെത്തിയ ആക്രമികള്‍ ഇദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നു. മൂന്നു തവണ കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അന്‍വര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.