മുന്‍ ദക്ഷിണകൊറിയന്‍ പ്രധാനമന്ത്രി കിം ജോങ് പില്‍ അന്തരിച്ചു

Saturday 23 June 2018 9:46 am IST
ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില്‍ അന്തരിച്ചു. വാര്‍ധ്യകസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാവിലെ 8.15ഓടെയായിരുന്നു അന്ത്യം. ദക്ഷിണകൊറിയന്‍ രഹസ്യാന്വേഷണ എജന്‍സി രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് കിം ജോങ് പില്‍.

സിയോള്‍: ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില്‍ അന്തരിച്ചു. വാര്‍ധ്യകസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാവിലെ 8.15ഓടെയായിരുന്നു അന്ത്യം. ദക്ഷിണകൊറിയന്‍ രഹസ്യാന്വേഷണ എജന്‍സി രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് കിം ജോങ് പില്‍.

1926ല്‍ ജനിച്ച കിം കോറിയ മിലിട്ടറി അക്കാദമിയില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. 1961ല്‍ പ്രസിഡന്റ് പാര്‍ക്ക് ചങ് ഹിയുടെ നേതൃത്വത്തിലുള്ള സൈന്യത്തില്‍ നിര്‍ണായക സേവനം അനുഷ്ഠിച്ചു. 1971-1975 വരെയുള്ള കാലയളവിലും 1998-2000 കാലയളവിലും അദ്ദേഹം കൊറിയന്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980-90കളിലെ കൊറിയയിലെ ഏറ്റവും സ്വാധീനമുണ്ടായിരുന്ന രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു കിം ജോങ് പില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.