റെയില്‍വേ സ്റ്റേഷനുകളില്‍ സെല്‍ഫിയ്ക്ക് നിരോധനം; നിയമം ലംഘിച്ചാല്‍ 2000 പിഴ

Saturday 23 June 2018 10:07 am IST
ട്രെയിനിനു മുന്നില്‍ നിന്നും ട്രെയിനിന് മുകളില്‍ കേറിയുമൊക്കെ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ നിരവധി പേരാണ് ഓരോ വര്‍ഷവും അപകടത്തില്‍ പെടുന്നത്. ഓരോ വര്‍ഷവും ഇത്തരത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

ചെന്നൈ: റെയില്‍വേ സ്റ്റേഷനുകളിലും പരിസരത്തും റെയില്‍ പാളങ്ങള്‍ക്കു സമീപവും നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതിന് റെയില്‍വേ ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തി. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കും. നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ട്രെയിനിനു മുന്നില്‍ നിന്നും ട്രെയിനിന് മുകളില്‍ കേറിയുമൊക്കെ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ നിരവധി പേരാണ് ഓരോ വര്‍ഷവും അപകടത്തില്‍ പെടുന്നത്. ഓരോ വര്‍ഷവും ഇത്തരത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി സ്റ്റേഷനുകള്‍ വൃത്തികേടാക്കുന്നവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കാനും തീരുമാനമായിട്ടുണ്ട്. വിഷയങ്ങളില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.