ന്യൂദല്‍ഹി: രാജ്യത്ത്തുടര്ച്ചയായ മൂന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് ഒമ്പത് മുതല്‍ 13 പൈസവരെയാണ്വിവിധ നഗരങ്ങളില്‍ കുറഞ്ഞത്. ഡീസലിന്ഏഴ് പൈസയും കുറഞ്ഞിട്ടുണ്ട്. മേയ് 30 ന് ലിറ്ററിന് ഒരു പൈസയോളം കുറച്ചതിന് ശേഷം ഇന്ധനവില കുറയുകയായിരുന്നു. തുടര്‍ച്ചയായി പതിനാല് ദിവസത്തോളം അന്ന് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞിരുന്നു.
ദല്‍ഹി 75.93, കൊല്‍ത്ത 78.61, മുംബൈ 78,80 എന്നിങ്ങനെയാണ്രാജ്യത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പെട്രോള്‍ വില. ദല്‍ഹി 67.61, കൊല്‍ക്കത്ത 70.16, മുംബൈ 71.87 എന്നിങ്ങനെയാണ്ഡീസല് വില. എണ്ണ ഉല്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉല്പാദനം കൂട്ടുമെന്ന്അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും എണ്ണ വില കുറയാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: