കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറോടെ സജ്ജമാക്കും

Saturday 23 June 2018 12:51 pm IST
വാണിജ്യം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

ന്യൂദല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സെപ്റ്റംബറോടു കൂടി പ്രവര്‍ത്തന സജ്ജമാകുമെന്ന്  കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുരേഷ് പ്രഭു മാധ്യമങ്ങളോട് പറഞ്ഞു. 

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനത്തിന്റെ ഒരു പ്രതിനിധിയെ ദല്‍ഹിയില്‍ ചുമതലപ്പെടുത്തും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ സമസ്ഥ മേഖലകള്‍ക്കും ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാണിജ്യം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.