വരാപ്പുഴ കസ്റ്റഡി കൊലപാതകം: പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍

Saturday 23 June 2018 1:56 pm IST

കൊച്ചി: വരാപ്പുഴ കസ്റ്റഡികൊലക്കേസുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ പ്രദീപ് അറസ്റ്റില്‍. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്നാണ് പ്രദീപ് കൈക്കൂലി വാങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. 

ശ്രീജിത്തിന്റെ ചികിത്സയ്ക്കും മോചനത്തിനും വേണ്ടിയാണ് കൈക്കൂലി വാങ്ങിയത്. ആദ്യം 25,000 രൂപയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് വീട്ടുകാര്‍ 15,000 രൂപ നല്‍കി. സിഐക്ക് വേണ്ടിയാണ് തുക വാങ്ങുന്നതെന്ന് പ്രദീപ് പറഞ്ഞത്. പിന്നീട് ശ്രീജിത്ത് മരിച്ച ശേഷം ഈ തുക ഇടനിലക്കാര്‍ വഴി വീട്ടുകാര്‍ക്ക് തിരിച്ചു കൊടുത്തതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിഐയുടെ ഡ്രൈവറായിരുന്ന പ്രദീപിനെ ആലുവ റൂറല്‍ എസ്‌പി സസ്‌പെന്റ് ചെയ്തത്.

ശ്രീജിത്തിന്റെ ഭാര്യാപിതാവില്‍ നിന്നുമാണ് പ്രദീപ് പണം കൈപ്പറ്റിയത്. ശ്രീ‍ജിത്ത് മരിച്ച് മുന്നാഴ്ചയ്ക്ക് ശേഷമാണ് പ്രദീപ് പണം തിരികെ നല്‍കിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.