'കൂടെ' ജൂലൈയില്‍

Sunday 24 June 2018 2:37 am IST
പൃഥ്വിരാജും പാര്‍വ്വതിയും നസ്രിയയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വ്വതി, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവരും ചിത്രത്തിലുണ്ട്. സഹോദരനായും കാമുകനായുമുള്ള കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിത കാലഘട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

അഞ്ജലി മേനോന്റെ 'കൂടെ' ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിന്റെ  ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മഞ്ചാടിക്കുരുവിനും ബാംഗ്ലൂര്‍ ഡേയ്‌സിനുശേഷം അഞ്ജലിയുടെ മൂന്നാമത്തെ സിനിമയാണ് 'കൂടെ'. വിവാഹിതയായ നസ്രിയ ഈ ചിത്രത്തിലൂടെയാണ് തിരിച്ചുവരുന്നത്. ഊഷ്മള ബന്ധങ്ങളുടെ കഥയാണ് 'കൂടെ' പറയുന്നത്. 'കനവുപോല്‍ കൂടെ ആരോ' എന്ന ടാഗ് ലൈനോടുകൂടിയാണ് സിനിമ. 

പൃഥ്വിരാജും പാര്‍വ്വതിയും നസ്രിയയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വ്വതി, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവരും ചിത്രത്തിലുണ്ട്. സഹോദരനായും കാമുകനായുമുള്ള കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിത കാലഘട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം. 

തന്റെ മുന്‍ ചിത്രങ്ങള്‍ എന്നപോലെ ഈ ചിത്രവും വ്യക്തികള്‍ തമ്മിലുള്ള ആത്മബന്ധം സൂചിപ്പിക്കുന്ന സിനിമ ആയിരിക്കുമെന്ന് അഞ്ജലി മേനോന്‍ അഭിപ്രായപ്പെട്ടു. ചിത്രം ജൂലൈ ആറിന് തിയേറ്ററുകളില്‍ എത്തും. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡിഒപിലിറ്റില്‍ സ്വയമ്പ്, എഡിറ്റിങ് പ്രവീണ്‍ പ്രഭാകര്‍, സംഗീതം എം. ജയചന്ദ്രന്‍, രഘു ദിക്ഷിത്,  ഗാനരചന റഫീക് അഹമ്മദ്, വസ്ത്രാലങ്കാരംപമ്പ ബിസ്വാസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.