പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ആലഞ്ചേരി

Saturday 23 June 2018 3:45 pm IST

കൊച്ചി: സഭയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ അനുനയ നീക്കവുമായി പുതിയ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് എത്തിയതോടെയാണ് ആ‍ലഞ്ചേരിയുടെ പ്രസ്താവന.

പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണം. പ്രശ്ന പരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണമെന്നും അനാവശ്യ ചര്‍ച്ച വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച്‌ പുതിയ സര്‍ക്കുലര്‍ ഇറക്കി. സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കും.

അഡ്മിനിസ്ട്രേറ്റര്‍ ഇല്ലാത്തപ്പോള്‍ഫാദര്‍ വര്‍ഗീസ് പൊട്ടയ്ക്കലിനായിരുന്നു ചുമതല. സഹായ മൈത്രാന്‍മാര്‍ ഉണ്ടായിരിക്കെയാണ് തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.