എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ ഗവാസ്‌കര്‍ ആശുപത്രി വിട്ടു

Saturday 23 June 2018 3:47 pm IST
അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്ന് വിശ്വാസിക്കുന്നുവെന്നും നിയമ പോരാട്ടം തുടരുമെന്നും ഗവാസ്‌ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ നിന്ന് പിന്‍മാറാന്‍ തുടക്കത്തില്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും ദൈവംമുണ്ടെങ്കില്‍ സത്യം പുറത്ത് വരുമെന്നും ഗവാസ്‌ക്കര്‍ പ്രതികരിച്ചു.

തിരുവനന്തപുരം: എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍  9 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ആശുപത്രി വിട്ടു. അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്ന് വിശ്വാസിക്കുന്നുവെന്നും നിയമ പോരാട്ടം തുടരുമെന്നും ഗവാസ്‌ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ നിന്ന് പിന്‍മാറാന്‍ തുടക്കത്തില്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും ദൈവംമുണ്ടെങ്കില്‍ സത്യം പുറത്ത് വരുമെന്നും ഗവാസ്‌ക്കര്‍ പ്രതികരിച്ചു.

സംസ്ഥാന പൊലീസിലെ ദാസ്യപ്പണി പീഡനങ്ങള്‍ പുറത്തെത്തിച്ചത് ഗവാസ്‌കറുടെ തുറന്നു പറച്ചിലുകളാണ്. ജൂണ് 14 വരെ സംസ്ഥാന പൊലീസില്‍ ദാസ്യപ്പണി സജീവവും സാധാരണവും ആയിരുന്നു. ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മര്‍ദിച്ച് ആശുപത്രിയില്‍ ആക്കിയതിന് പിന്നാലെയാണ് ദാസ്യപ്പണി വിവാദം തുടങ്ങിയത്. 

എഡിജിപിയുടെ വീട്ടില്‍ ദാസ്യപ്പണി സാധാരണമാണെന്നും എഡിജിപിയുടെ ഭാര്യയും മകളും അസഭ്യം പറഞ്ഞധിക്ഷേപിക്കുന്നെന്നും അടിമകളെപ്പോലെ കാണുന്നുവെന്നും ഗവാസ്‌കര്‍ തുറന്നടിച്ചു. ഒതുക്കിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും മാദ്ധ്യമ ശ്രദ്ധ നേടിയതോടെ വിവാദം കൊടുമ്പിരിക്കൊള്ളുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.