ശ്രീചിത്രയെ ലോകനിലവാരത്തിലെത്തിക്കും - കേന്ദ്ര ആരോഗ്യ മന്ത്രി

Saturday 23 June 2018 4:32 pm IST

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയെ ലോകനിലവാരത്തില്‍ എത്തിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ.ഹര്‍ഷ്‌വര്‍ദ്ധന്‍ പറഞ്ഞു. ആതുരചികിത്സയും ചികിത്സാ ഉപകരണനിര്‍മ്മാണഗവേഷണവും സമന്വയിപ്പിച്ച്‌ കൊണ്ടുപോകുന്ന രാജ്യത്തെ അപൂര്‍വ്വം സ്ഥാപനങ്ങളിലൊന്നാണ് ശ്രീചിത്രയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ശ്രീചിത്രയിലെ നാല് വന്‍വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഹര്‍ഷ് വര്‍ദ്ധന്‍. പ്രധാനമന്ത്രി സൗഖ്യസുരക്ഷായോജനയുമായി ബന്ധപ്പെട്ട് എസ്.എ.ടി.ആശുപത്രിയില്‍ പുതിയ സൗഖ്യസുരക്ഷാ ബ്ളോക്ക് നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനവും വിഷന്‍2030 വികസനപദ്ധതിയുടെ ആദ്യഘട്ടമായി കോംബിനേഷണല്‍ ഡിവൈസ് ബ്ളോക്കിന്റെ രൂപീകരണവും മേഖലാ ടെക്നിക്കല്‍ റിസോഴ്സ് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ടെക്നോളജി അസ‌സ്‌മെന്റ് രൂപീകരണവും പുതുതായി നിര്‍മ്മിച്ച ഡാറ്റാ സെന്റര്‍ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിര്‍വ്വഹിച്ചു. 

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജതജൂബിലി സുവനീര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നല്‍കി കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.