ലൈംഗികാരോപണം; അഞ്ച് വൈദികരെ സസ്‌പെന്റ് ചെയ്തു

Saturday 23 June 2018 6:20 pm IST

കോട്ടയം: ലൈംഗീകാരോപണത്തില്‍ പരാതിയുയര്‍ന്ന വൈദികര്‍ക്കെതിരെ നടപടി. അഞ്ച് വൈദികരെ അന്വേഷണ വിധേയമായി ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം സസ്‌പെന്റ് ചെയ്തു. നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരെയും തുമ്ബമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് പള്ളികളുടെ വികാരി സ്ഥാനത്തു നിന്ന് മാറ്റിയിരിക്കുന്നത്.

തിരുവല്ല സ്വദേശിയായ വീട്ടമ്മയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഭര്‍ത്താവ് പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അവിഹിത ബന്ധം വിവരിക്കുന്ന ഭര്‍ത്താവിന്റേതെന്ന പേരിലുള്ള ശബ്ദരേഖ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.