റെയില്‍പാതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍

Sunday 24 June 2018 2:40 am IST

ന്യൂദല്‍ഹി: റെയില്‍പാതകളുടെ സുരക്ഷാനിരീക്ഷണത്തിന് ഡ്രോണുകളെ ഉപയോഗപ്പെടുത്താന്‍ പദ്ധതി. ഇതിനായുള്ള ഡ്രോണുകള്‍ ഉത്തരാഖണ്ഡ് റൂര്‍ക്കിയിലെ ഐഐടിയാണ് വികസിപ്പിക്കുന്നത്. ഉത്തരാഖണ്ഡില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സുരക്ഷ ഉറപ്പാക്കല്‍ വിജയമായിരുന്നു. തുടര്‍ന്നാണ് മറ്റിടങ്ങളിലും ഡ്രോണ്‍ സുരക്ഷ ഉറപ്പാക്കാന്‍ തീരുമാനമായത്. പദ്ധതിക്ക് പേറ്റന്റ് ലഭിക്കാനുള്ള നടപടിക്രമങ്ങളിലാണ് റൂര്‍കി ഐഐടി. 

ടെലികോം സെന്റേര്‍സ് ഓഫ് എക്‌സലന്‍സിന് (ടിസിഒഇ) കീഴില്‍ റെയില്‍വെയുടെ ബ്രോഡ്ബാന്റ് സേവന വിഭാഗമായ റെയില്‍ ടെല്‍ കോര്‍പറേഷനും ഐഐടി റൂര്‍കിയും ചേര്‍ന്നാണ് ഡ്രോണുകള്‍ വികസിപ്പിക്കുന്നത്. ഇതോടെ ഡ്രോണുകള്‍ വഴി യന്ത്രങ്ങളുടെ സഹായത്തോടെയുള്ള റെയില്‍പാത പരിശോധനകള്‍ സാധ്യമാവും.പരിശോധനകള്‍ കാര്യക്ഷമമല്ലാത്തതും ജീവനക്കാരുടെ അശ്രദ്ധയുമാണ് പല തീവണ്ടി അപകടങ്ങളുടെയും കാരണം. ഇതു കണക്കിലെടുത്താണ് റെയില്‍വേയുടെ പുതിയ പരിഷ്‌കാരം. 

റെയില്‍പാതാ പരിശോധനകള്‍ക്ക് പുറമെ റെയില്‍വെ പദ്ധതികളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും പരിശോധന, രക്ഷാപ്രവര്‍ത്തനം, പരിചരണം എന്നീ മേഖലകളിലും ഡ്രോണ്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനും റെയില്‍വെയ്ക്ക് പദ്ധതിയുണ്ട്. ഈ രംഗങ്ങളിലും ഡ്രോണുകള്‍ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.