ന്യൂദല്‍ഹി: ഇന്ത്യന്‍ സേനയുടെ 7 ഗഢ്വാള് റൈഫിള്‍സ് ഇന്‍ഫന്ററി ബറ്റാലിയന് ഐക്യരാഷ്ട്ര സഭയുടെ നിസ്വാര്‍ഥ സേവനത്തിനുള്ള മെഡല്‍. തെക്കന്‍ സുഡാനില്‍ യുഎന്നിന്റെ സമാധാന സേനയ്ക്കൊപ്പമുള്ള സേനയുടെ പ്രവര്‍ത്തന മികവിനെ മുന്‍നിര്‍ത്തിയാണ് മെഡല്‍ നല്‍കിയത്.
വ്യാഴാഴ്ച തെരഞ്ഞെടുക്കപ്പെട്ട സൈനികര്‍, ഉദ്യോഗസ്ഥര്‍, യുണൈറ്റഡ് നേഷന്‍സ് മിഷന് ഇന്‍ സൗത്ത് സുഡാന് (യുഎന്‍എംഐഎസ്എസ്) കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ മാസൂം തുടങ്ങിയവരുള്‍പ്പെട്ട വേദിയിലായിരുന്നു അവാര്‍ഡ്ദാന ചടങ്ങ്.
തെക്കന്‍ സുഡാനിലെ സമാധാന സേനയുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സേനയുടെ പ്രവര്‍ത്തനം വിലമതിക്കാനാകാത്തതാണെന്ന് യുഎന്‍എംഐഎസ്എസ് ഡപ്യൂട്ടി ഫോഴ്സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ബയര്സൈഖാന് ഡാഷ്ഡോങ്ഡോഗ് പറഞ്ഞു. എല്ലാ തടസ്സങ്ങളെയും പ്രവര്‍ത്തന മികവിലൂടെയും ആത്മാര്‍പ്പണത്തോടെയും നേരിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു മണിക്കൂര്‍ നീണ്ട മേജര്‍ അമന് ലാംബയുടെ നേതൃത്വത്തില്‍ പരേഡ് നടന്നു. മേജര്‍ ജനറല്‍ ബയര്സൈഖാന് ഡാഷ്ഡോങ്ഡോഗ് സല്യൂട്ട് സ്വീകരിച്ചു.
ഇന്ത്യന്‍ സേന യുഎന്‍ സമാധാന സേനയ്ക്കൊപ്പം ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണ് അവാര്‍ഡെന്ന് ചടങ്ങില്‍ പങ്കെടുത്ത ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ മാസൂം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: