സീഷെല്‍സ് പ്രസിഡന്റ് സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു

Sunday 24 June 2018 2:46 am IST

ന്യൂദല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന സീഷെല്‍സ് പ്രസിഡന്റ് ഡാനി ഫോറെ ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് മഹാത്മാഗാന്ധിക്ക് പ്രണാമമര്‍പ്പിച്ചു. ഗുജറാത്തില്‍ നിന്ന് ഗോവയ്ക്ക് തിരിക്കും മുമ്പ് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും ഗാന്ധിനഗറിലെ ഗുജറാത്ത് ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയും അദ്ദേഹം സന്ദര്‍ശിച്ചു. 

ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയില്‍ പരിശീലനം നേടുന്ന സീഷെല്‍സില്‍ നിന്നുള്ള 18 പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഗുജറാത്തില്‍ നിന്ന് മടങ്ങും മുമ്പ് ഗവര്‍ണര്‍ ഒ.പി. കോഹ്‌ലി അദ്ദേഹത്തിന് അത്താഴ വിരുന്ന് നല്‍കി. 

സീഷെല്‍സിലെ അസംപ്ഷന്‍ ഐലന്‍ഡില്‍ നാവിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയും സീഷെല്‍സും തമ്മില്‍ 2015 ല്‍ കരാറൊപ്പു വെച്ചിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായിരുന്നു കരാര്‍. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സീഷെല്‍സ് സര്‍ക്കാര്‍ കരാറുമായി മുമ്പോട്ടു പോകാനാകില്ലെന്ന് അറിയിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.