സ്ത്രീപുരുഷ ആലിംഗനം ഇസ്ലാമിക വിരുദ്ധം: യുപി ഇമാം

Sunday 24 June 2018 2:50 am IST

മൊറാദാബാദ്: അപരിചിതരായ സ്ത്രീ പുരുഷന്മാര്‍ ആലിംഗനം ചെയ്യുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് യുപി ഇമാം. ഈദിനു തലേന്നാള്‍ മൊറാദാബാദിലെ ഷോപ്പിങ്ങ് മാളിനു പുറത്ത് ഒരു പെണ്‍കുട്ടി തുടരെത്തുടരെ ആണ്‍കുട്ടികളെ ആലിംഗനം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഇമാമിന്റെ പ്രസ്താവന.

ഊഴം കാത്തുനിന്ന അമ്പതോളം ആണ്‍കുട്ടികളെയാണ് പെണ്‍കുട്ടി ആലിംഗനം ചെയ്യുന്നത്. മുസ്ലിം പാരമ്പര്യമനുസരിച്ച് അപരിചിതരായ ആണും പെണ്ണും തമ്മില്‍ ശാരീരികമായി അടുത്തിടപഴകുന്നത് നിഷിദ്ധമാണ്. അത് ഉത്സവ വേളകളിലായാലും അല്ലെങ്കിലും. പെണ്‍കുട്ടി മാത്രമല്ല അവരെ ആലിംഗനം ചെയ്ത ആണ്‍കുട്ടികളും 'ശരീയത്ത്' നിയമത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നാണ് ഇമാമിന്റെ ആരോപണം. സംഭവം വിവാദമായതോടെ പെണ്‍കുട്ടി സമൂഹമാധ്യമങ്ങളിലൂടെ മാപ്പപേക്ഷിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.