സെര്‍വര്‍ തകരാറ്; വിമാനങ്ങള്‍ വൈകി

Sunday 24 June 2018 2:54 am IST

ന്യൂദല്‍ഹി: സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ നിരവധി വിമാന സര്‍വീസുകള്‍ വൈകി. ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ ഉച്ചക്ക് 1.30 മുതല്‍ 2.30 വരെ സര്‍വീസുകള്‍ പൂര്‍ണമായും തടസ്സപ്പെട്ടു. 23 സര്‍വീസുകളെ ബാധിച്ചു. വിമാനങ്ങളുടെ പുറപ്പെടല്‍ സമയം അരമണിക്കൂറിലേറെ വൈകി. യാത്രക്കാരില്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.