ഇന്ത്യൻ ഓവർസീസ് ഫോറം അന്താരാഷ്ട്ര യോഗദിനം റിയാദിൽ ആഘോഷിച്ചു

Saturday 23 June 2018 8:30 pm IST

റിയാദ്: സാമൂഹിക സേവന രംഗത്തെ നിറ സാന്നിധ്യമായ ഇന്ത്യൻ ഓവർസീസ് ഫോറം (IOF)  അന്താരാഷ്ട്ര യോഗദിനാചരണം സംഘടിപ്പിച്ചു. ജൂൺ 21 ന് റിയാദ് ഫാസൽ ദൗറി യിലെ മിനി സ്റ്റേഡിയത്തിൽ നടന്ന വിപുലമായ ചടങ്ങ് അഭൂതപൂർവമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തി അറുനൂറോളം  ജനങ്ങളാണ് യോഗാദിനാഘോഷ ചടങ്ങിൽ പങ്കെടുത്തത്. 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുകയും യോഗാചാരണനത്തിൽ പങ്കെടുത്തവർക്ക് ആശംസകൾ നേരുകയും ചെയ്തു. അറബ് യോഗാ ഫൗണ്ടേഷന്റെ സ്ഥാപകയും ഇന്ത്യൻ സർക്കാർ പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത സൗദി വനിത ശ്രീമതി. നൗഫ് അൽ മർവായി വീഡിയോ സന്ദേശത്തിലൂടെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഭാരതം ലോകത്തിന് നൽകിയ സംഭാവനയായ യോഗയെ പ്രചരിപ്പിക്കുവാൻ ഇതു പോലെയുള്ള കൂട്ടായ്മകൾ വളരെയധികം സഹായകമാകുമെന്നും അഭിപ്രായപ്പെട്ടു. 

ഇന്ത്യൻ എംബസ്സി  കമ്മ്യൂണിറ്റി വെൽഫയർ വിഭാഗം മേധാവി ശ്രീ. അനിൽ നോട്ടിയാൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ശ്രീലങ്കൻ എംബസി മിനിസ്റ്റർ കൗണ്സിലർ ശ്രീ. മധുകാ വിക്രമരാചചി ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.  അന്താരാഷ്ട്ര തലത്തിൽ യോഗയുടെ പ്രാധാന്യവും പ്രചാരവും വർദ്ധിച്ചു വരുന്നതായി മധുകാ വിക്രമരാചചി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ കൾച്ചറൽ ഫോറം പ്രസിഡന്റ് ശ്രീ. സഹസ്രബുദ്ധെ എംപി വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നുസീനിയർ ക്ലിനിക്കൽ സ്‌പെഷ്യലിസ്റ്റ് (ആരോഗ്യ മന്ത്രാലയം)  ഡോ. റഹ്ദാ അൽ ഫർഹാൻ,  പ്രശസ്ത യോഗാ പരിശീലക ശ്രീമതി. വന്ദനാ പെൻന്തർക്കർ, അബ്ദുൾലത്തീഫ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ് മെന്റ് സിഇഒ ശ്രീ. അബ്ദുൾലത്തീഫ് ഒമർ അബ്ദുൾലത്തീഫ്, റിട്ട. ബ്രിഗേഡിയർ ജനറൽ ഓഫ് റിയാദ് പോലീസ്  ശ്രീ. അലി സൗദ് അൽ ഓ ജെമാൻ, ശ്രീമതി. ഷീബാ സുധീർ, ശ്രീമതി. സന്ധ്യാ സോനാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

യുഎൻ പ്രോട്ടോകോൾ അനുസരിച്ചുള്ള മാസ് യോഗാ പ്രദർശനത്തിന് യോഗാചാര്യൻ സജിത്,  യോഗാചാര്യ  സിനി, ശ്രീ. നിഖിൽ ശങ്കർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ഐ. ഒ. എഫ്. നാഷണൽ കോഓർഡിനേറ്റർ ശ്രീമതി. സീമ മേനോൻ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.