സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ പെരുകുന്നു; കഴിഞ്ഞവര്‍ഷം പൊലിഞ്ഞത് 4131 ജീവനുകള്‍

Sunday 24 June 2018 2:55 am IST

കോട്ടയം: സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം വിവിധ അപകടങ്ങളിലായി 4131 പേരാണ് മരിച്ചത്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇരുചക്രവാഹനങ്ങള്‍ മൂലമാണ് കൂടുതല്‍ പേര്‍ മരണപ്പെട്ടത്. 1371 പേരാണ് ഇത്തരം അപകടങ്ങളില്‍ മരിച്ചത്. 

കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ്, ലോറി, കാര്‍, ജീപ്പ്, ഓട്ടോറിക്ഷ എന്നിവയും അപകടങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 213 കെഎസ്ആര്‍ടിസി ബസ് അപകടങ്ങളും പ്രൈവറ്റ് ബസ് 430, ലോറി 491, കാര്‍, ജീപ്പ് 934, ഓട്ടോ 271 എന്നിങ്ങനെയുള്ള അപകടങ്ങളിലൂടെയാണ് 4131 പേര്‍ മരിച്ചത്.

2017 ജനുവരി മുതല്‍ 2018 മെയ് വരെ 61,838 വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇതില്‍ ഇരുചക്രവാഹനങ്ങള്‍ മൂലം 30,827 അപകടങ്ങള്‍ ഉണ്ടായി. കാര്‍, ജീപ്പ് എന്നിവ മൂലം 15,635, ഒാട്ടോ 6166, പ്രൈവറ്റ് ബസ് 4449, ലോറികള്‍ 3293, കെഎസ്ആര്‍ടിസി ബസുകള്‍ 1468 എന്നിങ്ങനെയാണ് അപകടങ്ങള്‍. കുറ്റക്കാര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അപകടങ്ങള്‍ വര്‍ധിക്കുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.