വില ഏകീകരണമെന്ന കീറാമുട്ടി

Sunday 24 June 2018 2:55 am IST

പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളിലെ വില ഏകീകരണത്തില്‍ പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ പൊതുജനമാണ്. സംസ്ഥാനത്തെ ഹോട്ടല്‍, റസ്റ്റോറന്റുകള്‍ എന്നിവ തോന്നുംപടിയാണ് ഭക്ഷണം വില്‍ക്കുന്നത്. 

പച്ചക്കറികള്‍ക്കും പാചക വാതകത്തിനും വില കൂടുന്നതനുസരിച്ച് ഹോട്ടലുകള്‍ വില കൂട്ടും പിന്നീട് ഇവയുടെ വിലകുറഞ്ഞാലും ഹോട്ടല്‍ വിലകളില്‍ യാതൊരു കുറവും വരുത്താന്‍ ഹോട്ടലുകാര്‍ തയ്യാറാകില്ല. സംസ്ഥാന തലത്തില്‍ പൊതുവിതരണ വകുപ്പ്, ജില്ലാ കളക്ടര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, ലീഗല്‍ മെട്രോളജി വകുപ്പ്, പൊലീസ് ആരോഗ്യവകുപ്പ് അധികൃതര്‍ യഥാസമയം ഇടപെടാത്തതും സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്നു. 

വില നിയന്ത്രണം വരുന്നത് ഭക്ഷണത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നതാണ് ഹോട്ടല്‍ ഉടമകളുടെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ ഒരു പഠനം നടത്തി ഇരുകൂട്ടര്‍ക്കും നഷ്ടമില്ലാത്ത തരത്തില്‍ നടപടികള്‍ ഉണ്ടായാല്‍ നന്നായിരിക്കും.

അരുണ്‍, ആലപ്പുഴ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.