മാണി ഗ്രൂപ്പിലേക്ക് മടക്കമില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

Sunday 24 June 2018 10:33 am IST

കോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മിലേക്ക് മടങ്ങുന്ന സാഹചര്യം നിലവിലില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. യുഡിഎഫിലേക്ക് പോകുന്നതിനെക്കുറിച്ച്‌ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. എല്‍ഡിഎഫുമായി നല്ല ധാരണയോടെയാണ് മുന്നോട്ട് പോകുന്നതെന്നും ഫ്രാന്‍സിസ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപായി മാണി ഗ്രൂപ്പിലേക്ക് ഫ്രാന്‍സിസ് ജോര്‍ജ് എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് നിലപാട് വ്യക്തമാക്കി ഫ്രാന്‍സിസ് ജോര്‍ജ് രംഗത്തെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.