ന്യൂദല്‍ഹി: കരസേന മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇവരുടെ കുടുംബ സുഹൃത്തായ മേജര്‍ ഒളിവില്‍. മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയെയാണ് ദല്‍ഹിയിലെ ബ്രാര്‍ സ്ക്വയറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കുടുംബ സുഹൃത്തായ മേജറുമായി കുറച്ചു നാളായി ഇവര്‍ ശത്രുതയിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവശേഷം ഒളിവില്‍ പോയ മേജറുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഷൈലജയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം കയറ്റിയതാകാമെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: