ന്യൂദല്‍ഹി: രാജ്യത്തെ മെട്രോ റെയില്‍ സംവിധാനങ്ങളുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ പുതിയ കമ്മിറ്റി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ കമ്മിറ്റിയുടെ അധ്യക്ഷനാണ് ഇ ശ്രീധരൻ. കമ്മിറ്റിയുടെ രൂപീകരണത്തിന് പ്രധാന മന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെ പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഇ ശ്രീധരന്. ദല്‍ഹി മെട്രോ റെയിൽവേയുടെ നിര്‍മ്മാണം പൂര്‍ണ്ണമായും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: